വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി

കൽപ്പറ്റ: വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി . മാനന്തവാടി എരുമതെരുവ് കോമത്ത് (കുന്നത്ത് ) വീട്ടിൽ അബ്ദുറഹ്മാൻ (89) ആണ് മരിച്ചത്. സെപ്തംബർ 7 നാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11.30തോടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ രോഗം, പ്രമേഹം, പ്രഷർ, ഹൃദ് രോഗം തുടങ്ങി വാർദ്ധക്യസഹജമായ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചതും മരണം സംഭവിച്ചതും. ഭാര്യ: സുബൈദ. മക്കൾ: നസീമ, സാജിത, മരുമകൻ: നസീർ.ഖബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം എരുമ…

Read More

ബത്തേരി തിരുനെല്ലി പമ്പിന് സമീപത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ബത്തേരി തിരുനെല്ലി പമ്പിന് സമീപത്ത് വെച്ച് ബൈക്കും ഗുഡ്സും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കൊടുവള്ളി സ്വദേശി കാക്കുംപുറത്ത് റഫീഖ്(40),പുത്തന്‍കുന്ന് സ്വദേശി അടുക്കത്തില്‍ ഉമ്മര്‍(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുഡ്‌സും വാഹനവും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.രണ്ട് പേര്‍ക്കും തലക്ക് ഗുരുതര പരിക്കുള്ളതിനാല്‍ റഫീഖിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും,ഉമ്മറിനെ മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി.

Read More

മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ആളുകളിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് മുക്തരായ ആളുകൾ അവർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ ക്ലിനിക് പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻറെ നേതൃത്വത്തിൽ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിച്ചത്. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10…

Read More

സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി, നൂൽപുഴ പഞ്ചായത്തുകൾക്കായുള്ള ശുദ്ധജല വിതരണം 3 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടും

സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി, നൂൽപുഴ പഞ്ചായത്തുകൾക്കായുള്ള ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ മുത്തങ്ങ പമ്പിങ് സ്റ്റേഷനിൽ നിന്നും നിരപ്പം ശുദ്ധികരണ ശാലയിലേക്കുള്ള പൈപ്പ്‌ലൈൻ കല്ലൂർ സർവിസ് സ്റ്റേഷന് സമീപം പൊട്ടിയതിനാൽ, ബത്തേരി മുൻസിപ്പാലിറ്റി നൂൽപുഴ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഇന്നുമുതൽ (14-10-2020) മുതൽ 3 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്ന് അസി. എഞ്ചിനീയർ അറിയിച്ചു

Read More

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും; ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമിൽ 2392 അടിയാണ് നിലവിൽ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 127 അടിയിലെത്തി. ഇടുക്കിയിൽ ഇന്നലെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു വാളയാർ, മലമ്പുഴ ഡാമുകളിലെ ഷട്ടറുകൾ നേരത്തെ തന്നെ തുറന്നിരുന്നു. ഓഗസ്റ്റ് 3ന് തുരന്ന കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇനിയും അടച്ചിട്ടില്ല. മഴ ശക്തമായാൽ പോത്തുണ്ടി ഡാം തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ്…

Read More

ഇന്ന് 7792 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 93,837 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂർ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂർ 436, കാസർഗോഡ് 343 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,837 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,15,149 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 7 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 8), അറക്കുളം (സബ് വാർഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാർഡ് 19), മലപ്പുറം മുൻസിപ്പാലിറ്റി (സബ് വാർഡ് 24), വയനാട് ജില്ലയിലെ മുട്ടിൽ (സബ് വാർഡ് 9, 10, 11), തൃശൂർ ജില്ലയിലെ ചാഴൂർ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാർഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട്…

Read More

സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് കൂടി സ്‌കൂളുകൾ തുറക്കരുതെന്ന് ഐഎംഎ; മുഖ്യമന്ത്രിക്ക് കത്തയച്ചു

വരുന്ന രണ്ട് മാസം കൂടി സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രോഗവ്യാപനം ഏറ്റവും കൂടാൻ സാധ്യതയുള്ള രണ്ടു മാസക്കാലം സ്‌കൂളുകൾ തുറക്കുന്നത് ഗുരുതരാവസ്ഥ സൃഷ്ടിക്കും. കുട്ടികളെ നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഐഎംഎ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്ന രീതിക്ക് സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാവുന്നതാണ്. കുട്ടികൾ രോഗവ്യാപകരായി മാറുന്ന സ്ഥിതി വിശേഷം ഉണ്ടാവും. അതിന്റെ ഏറ്റവും വലിയ ആഘാതം റിവേഴ്‌സ് ക്വറൻറയ്‌നിലൂടെ സംരക്ഷിച്ചു പോരുന്ന വയോജനങ്ങളിൽ ആയിരിക്കും…

Read More

വയനാട്ടിൽ 84 പേര്‍ക്ക് കൂടി കോവിഡ്; 66 പേര്‍ രോഗമുക്തി നേടി, 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (14.10.20) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 66 പേര്‍ രോഗമുക്തി നേടി. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.രണ്ട്് പേരുടെ ഉറവിടം വ്യക്തമല്ല.ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5209 ആയി. 4084 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 29 പേര്‍ മരണപ്പെട്ടു. നിലവില്‍ 1096 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 315 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 35…

Read More

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജന്‍ ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ…

Read More