കൽപ്പറ്റ: വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി . മാനന്തവാടി എരുമതെരുവ് കോമത്ത് (കുന്നത്ത് ) വീട്ടിൽ അബ്ദുറഹ്മാൻ (89) ആണ് മരിച്ചത്. സെപ്തംബർ 7 നാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11.30തോടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ രോഗം, പ്രമേഹം, പ്രഷർ, ഹൃദ് രോഗം തുടങ്ങി വാർദ്ധക്യസഹജമായ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചതും മരണം സംഭവിച്ചതും. ഭാര്യ: സുബൈദ. മക്കൾ: നസീമ, സാജിത, മരുമകൻ: നസീർ.ഖബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം എരുമ തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു
The Best Online Portal in Malayalam