വരുന്ന രണ്ട് മാസം കൂടി സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രോഗവ്യാപനം ഏറ്റവും കൂടാൻ സാധ്യതയുള്ള രണ്ടു മാസക്കാലം സ്‌കൂളുകൾ തുറക്കുന്നത് ഗുരുതരാവസ്ഥ സൃഷ്ടിക്കും. കുട്ടികളെ നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഐഎംഎ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു
രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്ന രീതിക്ക് സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാവുന്നതാണ്. കുട്ടികൾ രോഗവ്യാപകരായി മാറുന്ന സ്ഥിതി വിശേഷം ഉണ്ടാവും. അതിന്റെ ഏറ്റവും വലിയ ആഘാതം റിവേഴ്‌സ് ക്വറൻറയ്‌നിലൂടെ സംരക്ഷിച്ചു പോരുന്ന വയോജനങ്ങളിൽ ആയിരിക്കും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് പരിശോധന ഇനിയും ഉയർത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.