സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച മരിച്ച കരുംകുളം സ്വദേശി ദാസന്റെ പരിശോധനാ ഫലം പോസിറ്റീവാണ്. തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനും മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. ദാസൻ വൃക്കസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ഇതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിശദമായ പരിശോധന ഫലം വന്നതിന് ശേഷമാകും പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.
The Best Online Portal in Malayalam