മൊബൈൽ ഫോൺ കയ്യിലുണ്ടൊ ഇനി നിങ്ങൾക്കും നാട്ടിലെ റിപ്പോർട്ടറാകാം

മൊബൈൽ ഫോൺ കയ്യിലുണ്ടൊ ഇനി നിങ്ങൾക്കും നാട്ടിലെ റിപ്പോർട്ടറാകാം ഇതിനായി മെട്രോ മലയാളയം ദിനപത്രം വെബ് പോർട്ടൽ നിങ്ങൾക്ക് അവസരമൊരുക്കുന്നു. നിങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങൾ, ഉദ്ഘാടനം, വിവാഹം, മരണ വാർത്തകൾ തുടങ്ങിയവ ഇനി നിങ്ങൾക്ക് അയക്കാം കച്ചവടക്കാർ, സർക്കാരിതര ജീവനക്കാർ, ഡിഗ്രി വിദ്യാത്ഥികൾ, വീട്ടമ്മമാർ തുടങ്ങിയവർക്കെല്ലാം ഇതിൽ പങ്കുചേരാം ഇതിനായി നിങ്ങൾ ചെയ്യേണ്ടത് പ്രദേശത്തെ അഡ്മിനാകാനും, റിപ്പോർട്ടറാകാനുമായി താഴെ കാണുന്ന ലിങ്കിൽ കയറി ഗ്രൂപ്പിൽ ജോയിൻ്റ് ചെയ്യേണ്ടതാണ്. അഡ്മിനാകാനും , റിപ്പേർട്ടറാകാനും താൽപര്യമുള്ളവർ മാത്രമേ ഗ്രൂപ്പിൽ ജോയിൻ്റ്…

Read More

കൽപ്പറ്റയിൽ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കല്‍പ്പറ്റ: നഗരസഭ പരിധിയിലെ വാര്‍ഡ് 9 ലെ വുഡ്‌ലാന്‍ഡ്‌സ് – ചാത്തോത്ത് വയല്‍ റോഡും വാര്‍ഡ് 25 ലെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച രോഗിയുടെ കച്ചവട സ്ഥാപനം മുതല്‍ ടൗണ്‍ ഹാള്‍ വരെയുള്ള ഒരു വശത്തെ കടകള്‍ പൂര്‍ണ്ണമായും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

വയനാട് കനത്ത മഴ ;പുഴകളില്‍ ജലനിരപ്പ് ഉയരുന്നു , കബനി കരകവിഞ്ഞൊഴുകുന്നു

വയനാട് കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പുഴകളിലെയും ഡാമുകളിലെയുമെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ് കബനി നദി പലയിടങ്ങളിലും കരകവിഞ്ഞാണ് ഒഴുകുന്നത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് പ്രദേശത്ത് കബനി നദി കരകവിഞ്ഞ് നിരവധി വിടുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിക്ക് വയനാട് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഇപ്രകാരമാണ്. മാനന്തവാടി (മാനന്തവാടി പുഴ)- 7.2. ബാവലി (കാളിന്ദി പുഴ)- 2.85 . കെളോത്ത്കടവ് പനമരം പുഴ)- 7. 51. കാക്കവയല്‍ (കാരാപ്പുഴ)- 2.34. മുത്തങ്ങ…

Read More

ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൊവിഡ്: 15 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ മരിക്കുകയുംചെയ്തു. ഇതുവരെ സംസ്ഥാനത്ത് 1,41,531 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. 4,059 പേര്‍ മരിച്ചു. ഇന്ന് 1,008 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,27,124 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 10,348 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 19,64,537 ആണ്. 56,282 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗബാധയുണ്ടായി. 

Read More

സൗദിയില്‍ കൊവിഡ് ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

അല്‍ ജൗഫ്: സൗദി അറേബ്യയില്‍ കൊവിഡ്- 19 ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അല്‍ ജൗഫില്‍ സക്ക നഗരത്തിലെ മാതൃ- ശിശു ആശുപത്രിയിലാണ് കൊവിഡ് ബാധിത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഡോക്ടര്‍മാരും സാങ്കേതികപ്രവര്‍ത്തകരും അടങ്ങുന്ന പ്രത്യേക സംഘമാണ് ഗര്‍ഭിണിയെ പരിചരിച്ചത്. കുഞ്ഞുങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇവരുടെ ഫലം നെഗറ്റീവാണ്. മാതാവിന് കൊവിഡ് അല്ലാത്ത മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.

Read More

യു എ ഇയില്‍ വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറാകുന്ന വളണ്ടിയര്‍മാര്‍ക്ക് മറ്റ് കൊവിഡ് പരിശോധനകളുണ്ടാകില്ല

അബുദബി: യു എ ഇ വികസിപ്പിക്കുന്ന കൊവിഡ്- 19 വാക്‌സിന്‍ പരീക്ഷണത്തിന് സജ്ജമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മറ്റ് പരിശോധനകളില്‍ നിന്ന് ഇളവ്. ഇവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധനയില്‍ നിന്നാണ് ഇളവ് നല്‍കുക. ലോകത്ത് ആദ്യമായി യു എ ഇയിലാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നത്. മനുഷ്യരിലെ പരീക്ഷണമാണ് മൂന്നാം ഘട്ടം. അല്‍ ഹുസ്ന്‍ (AlHosn) ആപ്പ് ഉപയോഗിച്ചാണ് പരീക്ഷണത്തിന് തയ്യാറായവരെ തിരിച്ചറിയുക. വളണ്ടിയേഴ്‌സ് ടാഗ് ഉള്‍പ്പെടുത്താന്‍ ആപ്പ് പരിഷ്‌കരിക്കും. ഇതോടെ പി സി…

Read More

കൊവിഡ്:നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ:എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടത്തിവരാറുളള നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം, വീടുകൾ തകർന്നു; പല വീടുകളും വെള്ളത്തിനടിയിൽ

കൊവിഡ് വ്യാപനത്തിന് പിന്നാലെ എറണാകുളം ചെല്ലാനത്ത് കടലാക്രമണവും രൂക്ഷമായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കമ്പനിപ്പടി, ബസാർ, കണ്ണമാലി മേഖലകളിലാണ് കടലാക്രമണമുണ്ടായത്. കിലോമീറ്ററുകളോളം കടൽ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾക്ക് സാരമായ തകരാറുകളും സംഭവിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്‌

Read More

പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 511 ആയി

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. Kerala പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ…

Read More

കനത്ത മഴയിൽ കൊങ്കൺ റെയിൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു

കനത്ത മഴയെ തുടർന്ന് കൊങ്കൺ റെയിൽപാതയിലെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു. മഹാരാഷ്ട്ര-ഗോവ അതിർത്തിയിൽ മഡൂർ സ്‌റ്റേഷന് സമീപത്തെ ടണലിന്റെ ഉൾഭിത്തിയാണ് തകർന്നത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം ടണലിനുള്ളിലെ അഞ്ച് മീറ്റർ ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതുവഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. എറണാകുളം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ, തിരുവനന്തപുരം-ലോക്മാന്യതിലക് സ്‌പെഷ്യൽ എക്‌സ്പ്രസ്, തിരുവനന്തപുരം-ഡൽഹി രാജധാനി ട്രെയിനുകളും വഴി തിരിച്ചുവിട്ടു

Read More