വയനാട് കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പുഴകളിലെയും ഡാമുകളിലെയുമെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്
കബനി നദി പലയിടങ്ങളിലും കരകവിഞ്ഞാണ് ഒഴുകുന്നത്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് പ്രദേശത്ത് കബനി നദി കരകവിഞ്ഞ് നിരവധി വിടുകളില്‍ വെള്ളം കയറി.
വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിക്ക് വയനാട് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഇപ്രകാരമാണ്. മാനന്തവാടി (മാനന്തവാടി പുഴ)- 7.2. ബാവലി (കാളിന്ദി പുഴ)- 2.85 . കെളോത്ത്കടവ് പനമരം പുഴ)- 7. 51. കാക്കവയല്‍ (കാരാപ്പുഴ)- 2.34. മുത്തങ്ങ (നൂല്‍പ്പുഴ)- 5.00 .പനമരം (പനമരം പുഴ) -7.10