കനത്ത മഴയെ തുടർന്ന് കൊങ്കൺ റെയിൽപാതയിലെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു. മഹാരാഷ്ട്ര-ഗോവ അതിർത്തിയിൽ മഡൂർ സ്‌റ്റേഷന് സമീപത്തെ ടണലിന്റെ ഉൾഭിത്തിയാണ് തകർന്നത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം
ടണലിനുള്ളിലെ അഞ്ച് മീറ്റർ ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതുവഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. എറണാകുളം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ, തിരുവനന്തപുരം-ലോക്മാന്യതിലക് സ്‌പെഷ്യൽ എക്‌സ്പ്രസ്, തിരുവനന്തപുരം-ഡൽഹി രാജധാനി ട്രെയിനുകളും വഴി തിരിച്ചുവിട്ടു