സുൽത്താൻ ബത്തേരി:മാനിക്കുനി മുതൽ ചുങ്കം പുതിയ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗമാണ് കണ്ടെയ്ന്റ്മെന്റ് ആയിരിക്കുന്നത്.പോലീസ് സ്റ്റേഷൻ റോഡും എം ജി റോഡും ഗാന്ധി ജംഗ്ഷനും ചുള്ളിയോട് റോഡിന്റെ തുടക്കവും പൂർണമായും അടയും. മറുവശത്തെ സ്ഥാപനങ്ങൾ തുറക്കാനും ആ ഭാഗത്ത് ആളുകൾക്ക് സഞ്ചരിക്കാനും അനുമതിയുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ബത്തേരിയിലെ കണ്ടെയ്ന്റ്മെൻറ് പ്രഖ്യാപനം ശാസ്ത്രീയമല്ലെന്ന് ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗി ടൗൺ,തൊടുവട്ടി ഡിവിഷനുകളിൽ സഞ്ചരിച്ചിട്ടുണ്ട്. ഫെയർലാന്റ് ഡിവിഷനിലെ ഡ്രൈവർ ഓടിച്ച ഓട്ടോയിൽ സഞ്ചരിച്ചതായും പറയുന്നു.ഇതിനെ തുടർന്നാണ് കണ്ടെയ്ന്റ്മെന്റ് പ്രഖ്യാപനം.
The Best Online Portal in Malayalam