വിദേശത്ത് നിന്ന് ഇതുവരെ എത്തിയത് 98,202 പേർ; നാളെ മുതൽ 50 വിമാനങ്ങൾ വരെ എത്തും

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇതുവരെ തിരിച്ചെത്തിയത് 98,202 പേർ. ഇതിൽ 96581 പേരും വിമാനം വഴിയാണ് തിരികെ എത്തിയത്. മറ്റുള്ളവർ കപ്പലിലും നാട്ടിലെത്തി. 34,726 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലും വിമാനമിറങ്ങി.

താജ്കിസ്ഥാനിൽ നിന്നെത്തിയവരിൽ 18.15 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നെത്തിയവരിൽ 15 ശതമാനം പേർക്കും നൈജീരിയ 6, യുഎഇ 1.6 ശതമാനം, ഖത്തർ 1.56 ശതമാനം, ഒമാനിൽ നിന്നെത്തിയവർക്ക് 0.77 ശതമാനം പേർക്കുമാണ് കൊവിഡ് കണ്ടെത്തിയത്.

ഇന്നലെ 72 വിമാനങ്ങളാണ് സംസ്ഥാനത്തേക്ക് വന്നത്. നാളെ മുതൽ 40,50 വിമാനങ്ങൾ ദിനംപ്രതി പ്രതീക്ഷിക്കുന്നുണ്ട്. കൊച്ചിയിലും കോഴിക്കോടേക്കുമാണ് കൂടുതൽ വിമാനങ്ങളും. എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. ആന്റി ബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു. വിമാനത്താവളത്തിൽ പ്രത്യേക ബൂത്തൊരുക്കി