സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ മുതൽ ക്രമസമാധാന പാലനത്തിന്

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ടെക്‌നിക്കൽ വിഭാഗത്തിൽ ഉള്ളവരടക്കം എല്ലാ പോലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ സേവന സന്നദ്ധരാകാൻ നിർദേശം. സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പ്രത്യേക യൂനിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും

ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബറ്റാലിയൻ എഡിജിപിക്കാണ് പോലീസ് മൊബിലൈസേഷന്റെ ചുമതല. കൂടാതെ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെയും ചുമതല ഐപിഎസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മേൽനോട്ട ചുമതല പരിശീലന വിഭാഗം ഐജി തുമ്മ വിക്രമിനാണ്

ഡോ. ദിവ്യ ഗോപിനാഥ്, വൈഭവ് സക്‌സേന എന്നിവർക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുമതതല. നവനീത് ശർമക്ക് കൊച്ചിയുടെയും ചൈത്ര തെരേസ ജോണിന് കോഴിക്കോടിന്റെയും യതീഷ് ചന്ദ്ര, ആർ ആനന്ദ് എന്നിവർക്ക് കണ്ണൂർ വിമാനത്താവളത്തിന്റെയും ചുമതല നൽകി.