ഗാൽവൻ താഴ്‌വരയുടെ നിയന്ത്രണം തങ്ങൾക്കെന്ന് ചൈന; വീണ്ടും പ്രകോപനം

ഗാൽവാൻ താഴ്‌വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. സംഘർഷം നടന്നത് ചൈനീസ് പ്രദേശത്താണെന്നും സമാധാനം നിലനിർത്തേണ്ട ബാധ്യത ഇന്ത്യക്കാണെന്നും ചൈന അവകാശപ്പെട്ടു.

പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് ചൈന പ്രകോപനപരമായ പ്രസ്താനവകൾ നടത്തിയിരിക്കുന്നത്. സേനാതലത്തിൽ പിൻമാറ്റത്തിന് തീരുമാനിച്ചതിന് പിന്നാലെയാണ് നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയം ജോയന്റ് ഡയറക്ടർ നവീൻ ശ്രീവാസ്തവും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡയറക്ടർ വു ജിയങ്കാവോയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ന് റഷ്യയിൽ നടന്ന വിക്ടറി പരേഡിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പങ്കെടുത്തിരുന്നു. ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും കൂടിക്കാഴ്ചയും ചർച്ചയും നടന്നിരുന്നില്ല

Leave a Reply

Your email address will not be published.