ഇന്ത്യയിൽ സമൂഹവ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ നിഗമനം ശരിയല്ല. ഐസിഎംആർ ചൂണ്ടിക്കാണിക്കുന്ന കണക്ക് സാമൂഹ്യവ്യാപനത്തിന് പര്യാപ്തമല്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ഇന്ത്യയിൽ കൊവിഡ് ബാധ മൂന്നാം ഘട്ടത്തിലാണെന്നും സമൂഹ വ്യാപനം സംശയിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഐസിഎംആർ പറഞ്ഞിരുന്നു. ഐസിഎംആറിന്റെ സംശയം വലിയ ആശങ്കക്കാണ് വഴിവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആശ്വാസമായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന പുറത്തുവരുന്നത്.
കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്ക് 4100 കോടി രൂപ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ അറിയിച്ചു. വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാണിക്കുന്നുണ്ട്. രോഗത്തെ ചെറുത്ത് തോൽപ്പിക്കാൻ ഇനിയും സമയം വേണം. മൂന്നാഴ്ചയോ അതിൽ കൂടുതൽ സമയമോ വേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു