റേഷൻ വിതരണത്തിൽ ക്രമക്കേട്: മൂന്നാറിൽ റേഷൻ കടയുടെ അംഗീകാരം റദ്ദാക്കി

കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിൽ ക്രമക്കേട് കാണിച്ച മൂന്നാർ കോളനിയിലെ 114ാം നമ്പർ റേഷൻ കടയുടെ അംഗീകാരം താത്കാലികമായി റദ്ദാക്കി. സംഭവത്തിൽ കടയുടമയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് റദ്ദാക്കിയത്. ദേവികളും താലൂക്ക് സപ്ലൈ ഓഫീസറുടേതാണ് നടപടി. സ്റ്റോക്കില്ലെന്ന പേരിൽ സർക്കാർ അനുവദിച്ച അളവിൽ അരി നൽകാൻ റേഷൻ കടയുടമ തയ്യാറായിരുന്നില്ല. കാർഡ് ഉടമകളിൽ നിന്ന് വ്യാപക പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തുകയും കാർഡുടമകളുടെ പരാതി നേരിട്ട്…

Read More

കൊവിഡിനെ തോൽപ്പിക്കാൻ സമയം ഇനിയും വേണം; ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് 21 ദിവസം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊവിഡിനെ ചെറുക്കാൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മൂന്നാഴ്ചയോ അതിലധികം സമയമോ ഇതിനായി വേണ്ടി വരും. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കൊവിഡ് വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം 4100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര…

Read More

ഗൾഫ് രാഷ്ട്രത്തലവൻമാരുമായി മോദി ചർച്ച നടത്തി; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യം

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണിൽ ചർച്ച നടത്തി. ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും മെഡിക്കൽ സേവനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വിഷയങ്ങളായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മാർച്ച് 17ന് തന്നെ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് സായിദ് അൽ നഹ്യാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി മാർച്ച് 26നും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് ബിൻ…

Read More

ലോക്ഡൗണ്‍ കാലത്ത്‌ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

 ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ എത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. www.astermedcity.com എന്ന വെബ്‌സൈറ്റിലൂടെയോ 0484-6699999 എന്ന നമ്പറില്‍ വിളിച്ചോ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് എടുക്കാവുന്നതാണ്. ലോക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ അടുത്തെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് അറിയിച്ചു. പുതിയ രോഗികള്‍ക്കും നിലവില്‍ ഇവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സ സ്വീകരിക്കുന്നവര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്നും അടിയന്തര ഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍…

Read More

കോവിഡ്: സംസ്ഥാന സര്‍ക്കാരിന് കൈയടിച്ച് നടി കനിഹ

കോവിഡ് പ്രതിരോധത്തിനു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രയത്നങ്ങള്‍ക്ക് കൈയടിച്ച് നടി കനിഹ. കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ചുനില്‍ക്കുന്നതായി പറഞ്ഞ കനിഹ മുഖ്യമന്ത്രിയേയും ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കാനും മറന്നില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് താരം ആവശ്യപ്പെട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള സിനിമകളെ കുറിച്ച് കനിഹ വാചാലയായി. താന്‍ അവസാനമായി അഭിനയിച്ച മലയാള സിനിമ മാമാങ്കത്തെ കുറിച്ചുള്ള വിശേഷങ്ങളും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അതുവഴി കോവിഡിനെ പ്രതിരോധിക്കണമെന്നും ലോക്ക്ഡൗണ്‍…

Read More

മുംബൈയിൽ ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാർക്കും ബ്രീച്ച് കാൻഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ ഇതോടെ രോഗം സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനവും ഏറ്റവും കൂടുതൽ പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. ഇതിൽ ഭൂരിഭാഗവും മുംബൈയിലാണ്. ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടുന്നത് കടുത്ത ആശങ്കക്കാണ് വഴിവെച്ചിരിക്കുന്നത്. മുംബൈയിൽ മാത്രം 65 പേരാണ് കൊറോണയെ…

Read More

കൊവിഡിൽ മരിച്ചത് 100 ഡോക്ടർമാർ, 30 നഴ്‌സുമാർ; ഇറ്റലിയിൽ നിന്നും ഞെട്ടിക്കുന്ന കണക്കുകൾ

കൊവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചത് 100 ഡോക്ടർമാരെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇറ്റലിയിൽ രോഗം വ്യാപകമായി പടർന്നുപിടിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട 100 ഡോക്ടർമാർ മരിച്ചതായി എഫ്.എൻ.ഒ.എംസി ഹെൽത്ത് അസോസിയേഷനാണ് സ്ഥിരീകരിച്ചത്. സർവീസിൽ നിന്ന് വിരമിച്ചവരും ഇതിലുൾപ്പെടുന്നുണ്ട്. കൊവിഡ് വ്യാപകമായ സാഹചര്യത്തിൽ സർവീസിൽ നിന്ന് വിരമിച്ചവരെയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ തിരിച്ചു വിളിച്ചിരുന്നു. 100 ഡോക്ടർമാർക്ക് പുറമെ 30 നഴ്‌സുമാരും കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആവശ്യമായ സംരക്ഷണം പോലുമില്ലാതെ ഇനിയും ഡോക്ടർമാരെ പോരാട്ടത്തിന്…

Read More

ഐസിഎംആർ നിഗമനം ശരിയല്ല, ഇന്ത്യയിൽ സമൂഹ വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ സമൂഹവ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ നിഗമനം ശരിയല്ല. ഐസിഎംആർ ചൂണ്ടിക്കാണിക്കുന്ന കണക്ക് സാമൂഹ്യവ്യാപനത്തിന് പര്യാപ്തമല്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഇന്ത്യയിൽ കൊവിഡ് ബാധ മൂന്നാം ഘട്ടത്തിലാണെന്നും സമൂഹ വ്യാപനം സംശയിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഐസിഎംആർ പറഞ്ഞിരുന്നു. ഐസിഎംആറിന്റെ സംശയം വലിയ ആശങ്കക്കാണ് വഴിവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആശ്വാസമായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന പുറത്തുവരുന്നത്. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്ക് 4100 കോടി രൂപ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ…

Read More

കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്

കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്. ഇതോടെ ഈ കുടുംബത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. അതിനിടെ രോഗം ഭേദമായ മൂന്ന് പേർ കൂടി ആശുപത്രി വിട്ടു. പതിമൂന്ന് വയസുകാരനടക്കം ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്‍. നാലു പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. നേരത്തേ രോഗം സ്ഥിരീകരിച്ച 81കാരന്റെ വീട്ടിലുള്ളവരാണ് ഇവർ. ഇതേ…

Read More

ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും

ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും. പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ വാഹന ഉടമകൾക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ തിരിച്ചു കൊടുക്കും. വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിച്ചു പിഴ…

Read More