മുംബൈയിൽ ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാർക്കും ബ്രീച്ച് കാൻഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മുംബൈയിൽ ഇതോടെ രോഗം സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനവും ഏറ്റവും കൂടുതൽ പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. ഇതിൽ ഭൂരിഭാഗവും മുംബൈയിലാണ്.

ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടുന്നത് കടുത്ത ആശങ്കക്കാണ് വഴിവെച്ചിരിക്കുന്നത്. മുംബൈയിൽ മാത്രം 65 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്. അതേസമയം മലയാളി നഴ്‌സുമാർക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.