രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,143 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിദിനം രേഖപ്പെടുത്തുന്നതിൽ ഏറ്റവുമുയർന്ന കണക്കാണിത്. 306 പേർ കഴിഞ്ഞ ദിവസം രോഗബാധിതരായി മരിച്ചു.
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,10,461 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,254 ആയി. 1,69,451 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2,27,756 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ 1,28,205 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 5984 പേർ മരിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 56,746 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2112 പേർ മരിച്ചു.
ഗുജറാത്തിൽ 26680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1638 പേരാണ് മരിച്ചത്. തമിഴ്‌നാട്ടിൽ 704 പേർ ഇതിനോടകം കൊവിഡ് ബാധിതരായി മരിച്ചു. രോഗികളുടെ എണ്ണം 56,845 ആയി