മുല്ലപ്പള്ളിയുടേത് സ്വന്തം പ്രസ്താവന, യുഡിഎഫിന്റെ അഭിപ്രായമല്ല; മുല്ലപ്പള്ളിയെ തള്ളി മുസ്ലീം ലീഗ്
ആരോഗ്യമന്ത്രി കെ കെ ശൈലജയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റിന്റെ നടപടി വിവാദമായതോടെ രാമചന്ദ്രനെ തള്ളി മുസ്ലീം ലീഗ്. കെ പി സി സിയുടെ സമുന്നതിനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യമന്ത്രിക്ക് എതിരായ പരാമർശം ഒഴിവാക്കാമായിരുന്നു. പ്രസ്താവനയുടെ ഉത്തരവാദിത്വം പൂർണമായും മുല്ലപ്പള്ളിക്കാണ്. യുഡിഎഫിന്റെ അഭിപ്രായമല്ലെന്നും മുസ്ലിം ലീഗ് നിലപാടെടുത്തു. എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. പ്രസ്താവന പിൻവലിക്കണോ വേണ്ടയോ എന്ന് നിലപാട് എടുക്കേണ്ടതും അദ്ദേഹമാണ്. എന്നാൽ പറഞ്ഞത് ശരിയായില്ലെന്നും വ്യക്തിപരമായ പരാമർശം…