ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ എത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. www.astermedcity.
ലോക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ അടുത്തെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് അറിയിച്ചു. പുതിയ രോഗികള്‍ക്കും നിലവില്‍ ഇവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സ സ്വീകരിക്കുന്നവര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്നും അടിയന്തര ഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
രോഗിയുടെ ഇമെയില്‍ വിലാസം അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍, ഡോക്ടറുടെ പേര്, കണ്‍സള്‍ട്ടേഷന്‍ ആവശ്യമുള്ള തീയതി, സമയം എന്നിവ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. ഫീസ ഓണ്‍ലൈനായി അടയ്ക്കാം. ബുക്ക് ചെയ്ത ദിവസം നിശ്ചയിച്ച സമയത്ത് ഡോക്ടറുമായി വീഡിയോ കോളിലൂടെ സംവദിക്കാവുന്നതാണ്. ടെലി കണ്‍സള്‍ട്ടേഷന്‍ സേവനത്തില്‍ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലെയും ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ രോഗികള്‍ക്ക് അവരുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകളും മുന്‍ റെക്കോര്‍ഡുകളും അയക്കാവുന്നതാണ്. കണ്‍സള്‍ട്ടേഷന് ശേഷം ഡോക്ടറുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ പ്രിസ്‌ക്രിപ്ഷന്‍ രോഗിക്ക് അയച്ചുകൊടുക്കുന്നതായിരിക്കും.