ഗാൽവൻ താഴ്‌വരയുടെ നിയന്ത്രണം തങ്ങൾക്കെന്ന് ചൈന; വീണ്ടും പ്രകോപനം

ഗാൽവാൻ താഴ്‌വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. സംഘർഷം നടന്നത് ചൈനീസ് പ്രദേശത്താണെന്നും സമാധാനം നിലനിർത്തേണ്ട ബാധ്യത ഇന്ത്യക്കാണെന്നും ചൈന അവകാശപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് ചൈന പ്രകോപനപരമായ പ്രസ്താനവകൾ നടത്തിയിരിക്കുന്നത്. സേനാതലത്തിൽ പിൻമാറ്റത്തിന് തീരുമാനിച്ചതിന് പിന്നാലെയാണ് നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം ജോയന്റ് ഡയറക്ടർ നവീൻ ശ്രീവാസ്തവും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡയറക്ടർ വു ജിയങ്കാവോയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ന് റഷ്യയിൽ നടന്ന വിക്ടറി പരേഡിൽ ഇന്ത്യയുടെയും…

Read More

സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ മുതൽ ക്രമസമാധാന പാലനത്തിന്

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ടെക്‌നിക്കൽ വിഭാഗത്തിൽ ഉള്ളവരടക്കം എല്ലാ പോലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ സേവന സന്നദ്ധരാകാൻ നിർദേശം. സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പ്രത്യേക യൂനിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബറ്റാലിയൻ എഡിജിപിക്കാണ് പോലീസ് മൊബിലൈസേഷന്റെ ചുമതല. കൂടാതെ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെയും ചുമതല…

Read More

ക്ഷേമനിധി ബോർഡുകളുടെ എണ്ണം 16ൽ നിന്ന് 11 ആയി ചുരുക്കും; ബോർഡുകൾ സംയോജിപ്പിക്കും

തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന 16 ക്ഷേമനിധി ബോർഡുകളുടെ എണ്ണം 11 ആയി കുറയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും. കേരളാ ചെറുകിട…

Read More

ഇന്ന് 152 പേർക്ക് കൊവിഡ്, ഏറ്റവുമുയർന്ന പ്രതിദിന നിരക്ക്; 81 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്. രോഗം സ്ഥിരീകരിച്ച 152 പേരിൽ 98 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 46 പേർക്കും സമ്പർക്കത്തിലൂടെ 8 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിവസമാണ് കേരളത്തിൽ കൊവിഡ് കേസുകൾ നൂറ് കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 15 പേർ ഡൽഹിയിൽ നിന്നെത്തിയതാണ്. പശ്ചിമബംഗാളിൽ നിന്നുള്ള…

Read More

പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച ഉപാധികൾ നാളെ മുതൽ പാലിക്കണം; ഉത്തരവ് പുറത്തിറക്കി

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച ഉപാധികളെ കുറിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഉത്തരവ് പ്രകാരം നാളെ മുതൽ തന്നെ ഉപാധികൾ നടപ്പാക്കണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങി വരുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്. രാവിലെ മന്ത്രിസഭായോഗ തീരുമാനം പുറത്തുവന്നപ്പോൾ ആശയക്കുഴപ്പം നിലനിന്നിരുന്നു. എപ്പോൾ മുതലാണ് ഉപാധികൾ നടപ്പാക്കുക എന്നതായിരുന്നു പ്രധാന സംശയം. ഉത്തരവ് ഇറങ്ങിയതോടെ സംശയങ്ങൾ ഇല്ലാതായി. ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്,…

Read More