തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പെടുത്തിയ കെ എം ബഷീര്‍ സ്മാരക പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
മലയാള പത്രങ്ങളില്‍ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക. എന്‍ട്രികള്‍ കണ്‍വീനര്‍, കെ എം ബഷീര്‍ സ്മാരക അവര്‍ഡ് സമിതി, സിറാജ് ദിനപത്രം, ഈസ്റ്റ് നടക്കാവ്, കോഴിക്കോട് ഇമെയില്‍: [email protected] എന്ന വിലാസത്തില്‍ ഈ മാസം 20നകം അയക്കണം.
ബഷീറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ആഗസ്റ്റ് മൂന്നിന് അവാര്‍ഡ് പ്രഖ്യാപിക്കും. വിവരങ്ങള്‍ക്ക്: 8075203370.