സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. പിസിആർ ടെസ്റ്റ് കുറച്ച് ആന്റിജൻ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി രണ്ടര ലക്ഷം ആന്റിജൻ പരിശോധനാ കിറ്റുകൾ വാങ്ങും
നിലവിൽ പിസിആർ ടെസ്റ്റുകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസത്തിലധികം സമയമെടുക്കുന്നുണ്ട്. ആന്റിജൻ ടെസ്റ്റ് ആണെങ്കിൽ അര മണിക്കൂറിനകം റിസൽട്ട് ലഭ്യമാകും. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് ആരോഗ്യവകുപ്പിനും ലഭിച്ചിരിക്കുന്നത്
കിറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനോട് സർക്കാർ ആവശ്യപ്പെട്ടു. കിറ്റ് ഒന്നിന് 450 രൂപ നിരക്കിൽ വാങ്ങാൻ അനുമതിയും നൽകി. ആദ്യ ബാച്ചായി ഒരു ലക്ഷം കിറ്റുകൾ എത്തിക്കും. രോഗലക്ഷണം കണ്ടെത്തിയാൽ ഇവരെ പിസിആർ പരിശോധനക്കും വിധേയമാക്കും