ഇന്നും നാളെയുമായി സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധന; രണ്ടര ലക്ഷം പേരെ പരിശോധിക്കും

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാസ് ടെസ്റ്റ് ഇന്നും നാളെയുമായി നടക്കും. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ആർടിപിസിആർ, ആന്റിജൻ പരിശോധനകളാണ് നടത്തുക. രോഗവ്യാപന തീവ്രത കുറയ്ക്കാൻ രോഗബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്‌ധോപദേശം അനുസരിച്ചാണ് മാസ് പരിശോധന

പൊതുഗതാഗതം, വിനോദ സഞ്ചാരം, കടകൾ, ഹോട്ടലുകൾ, വിതരണശൃംഖലാ തൊഴിലാളികൾ, 45 വയസ്സിൽ താഴെയുള്ളവർ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപഴകുന്ന മേഖലകളിലെ ഹൈ റിസ്‌ക് വിഭാഗങ്ങളെ കണ്ടെത്തിയാണ് പരിശോധന നടത്തുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെയും പരിശോധനക്ക് വിധേയമാക്കും

എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്നുപോയവർ, രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർ എന്നിവർക്ക് ഈ ഘട്ടത്തിൽ പരിശോധനയുണ്ടാകില്ല