സംസ്ഥാനത്ത് കൊവിഡ് പരിശോധനാ ക്യാമ്പുകൾ വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി

 

സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. ടെസ്റ്റിംഗ് ക്യാമ്പയിൻ ആരംഭിക്കും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. വാക്‌സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണം. പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണം. വാക്‌സിൻ കിട്ടുന്ന മുറയ്ക്ക് വാക്‌സിൻ ക്യാമ്പയിനുകൾ ഊർജിതമാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.