മുംബൈ: മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ ആദ്യ ജയത്തിനായി ഇന്നിറങ്ങും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് വരുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. വൈകിട്ട് 7.30ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. പുതിയ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ കീഴില്‍ ഡല്‍ഹി ആദ്യ മല്‍സരം ഏഴ് വിക്കറ്റിനാണ് ജയിച്ചത്. പഞ്ചാബ് കിങ്‌സിനോട് നാല് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയാണ് റോയല്‍സ് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോം ഇന്നും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാജസ്ഥാന്റെ ബൗളിങ് നിരയുടെ ഫോമില്ലായ്മയാണ് അവര്‍ക്ക് തിരിച്ചടി. മുസ്തഫിസുര്‍ റഹ്മാന്‍, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, രാഹുല്‍ തേവാട്ടിയ എന്നിവര്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ തിളങ്ങിയിരുന്നില്ല. പരിക്കേറ്റ് ബെന്‍സ്റ്റോക്ക്‌സ് പുറത്തായതും രാജസ്ഥാന് വെല്ലുവിളിയാവും. ഡല്‍ഹി നിരയില്‍ ധവാനും പൃഥ്വി ഷായിലുമാണ് പ്രതീക്ഷ.