നാളെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാവുംമന്ദം, പുഴയ്ക്കൽ, കള്ളംതോട്, 8 മൈൽ, കുണ്ടിലങ്ങാടി, കാലിക്കുനി എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാവുംമന്ദം, പുഴയ്ക്കൽ, കള്ളംതോട്, 8 മൈൽ, കുണ്ടിലങ്ങാടി, കാലിക്കുനി എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ജില്ലയില്‍ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാ രോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കു പുറമേ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പഴശ്ശി ഹാള്‍, പടിഞ്ഞാറത്തറ ക്രിസ്തുരാജ ചര്‍ച്ച്, മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു. പി. സ്കൂള്‍, പുല്‍പ്പള്ളി കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ സെന്റര്‍, കല്‍പ്പറ്റ കെ.എസ്. ആര്‍.ടി.സി ഗ്യാരേജ്, മാനന്തവാടി സെന്റ് ജോസഫ്‌സ് മൊബൈല്‍…
സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. ടെസ്റ്റിംഗ് ക്യാമ്പയിൻ ആരംഭിക്കും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. വാക്‌സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണം. പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണം. വാക്‌സിൻ കിട്ടുന്ന മുറയ്ക്ക് വാക്‌സിൻ ക്യാമ്പയിനുകൾ ഊർജിതമാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
മുംബൈ: മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ ആദ്യ ജയത്തിനായി ഇന്നിറങ്ങും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് വരുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. വൈകിട്ട് 7.30ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. പുതിയ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ കീഴില്‍ ഡല്‍ഹി ആദ്യ മല്‍സരം ഏഴ് വിക്കറ്റിനാണ് ജയിച്ചത്. പഞ്ചാബ് കിങ്‌സിനോട് നാല് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയാണ് റോയല്‍സ് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോം ഇന്നും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാജസ്ഥാന്റെ…
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ടര്‍ഫ് കോര്‍ട്ട്, മൈതാനങ്ങള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേര്‍ന്നുളള മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ഏപ്രില്‍ 30 വരെ നിരോധിച്ചു. എന്നാല്‍ ഒറ്റക്കുളള വ്യായാമങ്ങള്‍, നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. കല്ല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ രണ്ട് മണിക്കൂറില്‍ കൂടാനോ, നൂറില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുവാനോ പാടില്ല. മുന്‍കൂട്ടി തീരുമാനിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍…
കെ എം ഷാജിയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലൻസ് ഷാജിക്ക് കൈമാറി. വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകൾ എന്നിവ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്ന് ഷാജി നേരത്തെ പറഞ്ഞിരുന്നു കെ എം ഷാജിയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി 48 ലക്ഷത്തിലധികം രൂപ കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചത്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക്…
വയനാട് ജില്ലയില്‍ ഇന്ന് (15.04.21) 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30495 ആയി. 28350 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1669 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി 24 പേര്‍,…
തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകിയത്. കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനക്ക് മാത്രമാകും ആളുകളെ പ്രവേശിപ്പിക്കുക. 45 വയസ്സിന് താഴെയുള്ളവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കാണിക്കണം. ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും പ്രവേശനം
സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7),…
രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ വാക്‌സിൻ ഉത്സവം മറ്റൊരു തട്ടിപ്പാണ്. രാജ്യത്ത് കിടക്കകളോ വെന്റിലേറ്ററുകളോ വാക്‌സിനോ ലഭ്യമല്ല. പരിശോധനകളില്ല. ഓക്‌സിജനുമില്ല. ഉത്സവം ഒരു തട്ടിപ്പാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് രൂപം നൽകിയ പി എം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.