കെ എം ഷാജിയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലൻസ് ഷാജിക്ക് കൈമാറി. വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകൾ എന്നിവ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്ന് ഷാജി നേരത്തെ പറഞ്ഞിരുന്നു
കെ എം ഷാജിയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി 48 ലക്ഷത്തിലധികം രൂപ കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചത്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി.
കണ്ടെത്തിയതിൽ 50 പവൻ സ്വർണവും വിദേശ കറൻസിയും വിജിലൻസ് സംഘം തിരികെ നൽകി. അതിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനാലാണ് തിരികെ നൽകിയത്.