അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിനായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ പത്ത് മണിയോടെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിലാണ് ഹാജരായത്. ഷാജിയുടെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു
പിടിച്ചെടുത്തതിൽ അനധികൃത സമ്പാദ്യമാണെന്ന് പറയാൻ മാത്രമുള്ള അളവില്ലാത്തതിനാൽ 500 ഗ്രാം സ്വർണവും വിദേശ കറൻസികളും ഷാജിക്ക് തിരികെ നൽകിയിരുന്നു. അതേസമയം ഭൂമിയിടപാട് സംബന്ധിച്ചും സാമ്പത്തിക ഇടപാട് സംബന്ധിച്ചും വിജിലൻസ് പിടിച്ചെടുത്ത 77 രേഖകൾ അടുത്ത ദിവസം തന്നെ കോടതിയിൽ സമർപ്പിക്കും
അതേസമയം പിടിച്ചെടുത്ത പണത്തിന് രേഖകളുണ്ടെന്ന് റെയ്ഡ് നടന്ന ദിവസം ഷാജി പറഞ്ഞിരുന്നു. എന്നാൽ ഇത്രയും ദിവസമായിട്ടും ഈ രേഖകൾ കാണിക്കാൻ മുസ്ലിം ലീഗിന്റെ നേതാവിന് സാധിച്ചിട്ടില്ല.