കെ എം ഷാജിക്കെതിരായ സ്വത്ത് സമ്പാദന കേസ് വിജിലൻസ് സംഘത്തെ വിപുലീകരിക്കും

 

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ വിപുലീകരിക്കും. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ട സാഹചര്യത്തിലാണിത്. ഷാജിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് അനുവദിച്ചിരിക്കുന്നത്

2011ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതലുള്ള കെഎം ഷാജിയുടെ എല്ലാ വരവുചെലവ് കണക്കുകളുമാണ് വിജിലൻസ് പരിശോധിക്കുന്നത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുള്ള സ്വത്ത് വകകകൾ, ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിക്കും. നിലവിൽ ഡിവൈഎസ്പി ജോൺസണാണ് അന്വേഷണ ചുമതല.