മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് വിജിലൻസ് കോടതി. റിപ്പോർട്ട് സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി
നവംബർ 11നാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമികാന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുകയായിരുന്നു.