കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കാനൊരുങ്ങി റിട്ടേണിങ് ഓഫീസര്‍; പ്രതിഷേധത്തെ തുടര്‍ന്ന്‌ പിന്‍മാറി

  തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം. എന്നാൽ ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ ഈ നീക്കത്തിൽ നിന്നും റിട്ടേണിങ് ഓഫീസര്‍ പിൻമാറി. സ്‌ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികളെ അറിയിച്ചത്. ബിജെപിയും യുഡിഎഫിയുടെയും ശക്തമായ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്‌ട്രോങ്…

Read More

എസ് എൻ സി ലാവ്‌ലിൻ കേസ് ഏപ്രിൽ 22ന് സുപ്രീം കോടതി പരിഗണിക്കും

  എസ് എൻ സി ലാവ്‌ലിൻ കേസ് ഏപ്രിൽ 22ന് സുപ്രീം കോടതി പരിഗണിക്കും. ഇതേ ദിവസം തന്നെ വാദം കേൾക്കൽ ആരംഭിക്കാനും സാധ്യതയുണ്ട്. കേസ് ഇനി മാറ്റിവെക്കില്ലെന്ന് കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാ ബാനർജി, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏപ്രിൽ ആറിനാണ് ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. എ ഫ്രാൻസിസിന്റെ അപേക്ഷയിലായിരുന്നു അന്ന് കേസ് മാറ്റിവെച്ചത്.

Read More

പ്രധാനമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കുംഭമേള വെട്ടിച്ചുരുക്കി

  ഹരിദ്വാറിൽ നടന്നുവരുന്ന കുംഭമേള വെട്ടിച്ചുരുക്കി. ഓരോ ജീവനുകളും പ്രധാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കുംഭമേള വെട്ടിച്ചുരുക്കുകയാണെന്നും ജുന അഖാഡ മേധാവി സ്വാമി അവധേശാനന്ദ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനക്ക് പിന്നാലെയാണ് മേള വെട്ടിച്ചുരുക്കുന്നത് പതിനാല് ലക്ഷം പേരാണ് കുംഭമേളയുടെ രണ്ടാം ഷാഹി സ്‌നാനത്തിനെത്തിയത്. കുംഭമേള നടക്കുന്ന പ്രദേശം കൊവിഡിന്റെ ഹോട്ട് സ്‌പോട്ടായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടത്.

Read More

അമ്പലപ്പുഴയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ

  ആലപ്പുഴയിൽ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപതുകാരൻ പിടിയിൽ. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻപറമ്പിൽ ക്രിസ്റ്റഫറാണ് അറസ്റ്റിലായത്. അയൽവാസിയായ കുട്ടി ഇദ്ദേഹത്തിന്റെ വീട്ടിൽ കളിക്കാനെത്തിയിരുന്നു. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ വീട്ടുകാർ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്‌  

Read More

രണ്ടരവയസ്സ്‌കാരിയായ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ജീവന്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിലൂടെ രക്ഷിച്ചെടുത്തു

  കോഴിക്കോട് : അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ രണ്ടരവയസ്സ്‌കാരി കുല്‍സൂമിന്റെ ജീവന്‍ അപൂര്‍വ്വമായ ബോണ്‍മാരോ ട്രാന്‍പ്ലാന്റിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് രക്ഷിച്ചെടുത്തു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് വിജയകരമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ജന്മനാ തന്നെ അതീവ ഗുരുതരമായ രക്താര്‍ബുദത്തിന്റെ (അക്യൂട്ട് മൈലോയിഡ് ലുക്കീമിയ) പിടിയിലായിരുന്ന കുല്‍സൂമിന് യു. എ. ഇ യില്‍ വെച്ച് കീമോതെറാപ്പിയുടെ 4 സൈക്കിള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ രോഗത്തിന്…

Read More

സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കൊവിഡ്, 27 മരണം; 3654 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസർഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19…

Read More

കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസ് 25,000 കടന്നേക്കും

  സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന കൂട്ട പരിശോധനയുടെ ഫലം വരുന്നതോടെ കൊവിഡ് പ്രതിദിന കേസുകൾ 25,000ത്തിനും മുകളിൽ പോകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കാനും സിഎഫ്എൽടിസികൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടത്. ഹൈറിസ്‌ക് വിഭാഗങ്ങളിലെ പരിശോധനാ ഫലം ഇന്ന് മുതൽ വന്ന് തുടങ്ങും. ഇന്നലെ 1,33,836 പേരെയാണ് പരിശോധിച്ചത്. ഇതിന്റെ ഫലം വരുമ്പോൾ 25,000ന് മുകളിൽ രോഗികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത്…

Read More

പാകിസ്താനും പങ്കെടുക്കും: ട്വി20 ലോകകപ്പിന് വേദികളായി

  ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ വേദികള്‍ ബി.സി.സി.ഐ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമായ അഹമദാബാദ്​ നരേന്ദ്രമോദി സ്റ്റേഡിയത്തിലാവും ഫൈനല്‍. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്​, ബംഗളൂരു, ലക്നോ, ധർമശാല എന്നീ നഗരങ്ങളാകും ട്വന്‍റി20 പൂരത്തിന്‍റെ മറ്റ്​ വേദികൾ. ഈ വർഷം ഒക്​ടോബർ നവംബർ മാസങ്ങളിലായാണ്​ ടൂർണമെന്‍റ്​ നടക്കുക. ഇക്കൂട്ടത്തില്‍ അഹമ്മദാബാദ്, ലഖ്നൗ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ 2016ല്‍ നടന്ന…

Read More

കൊവിഡ് നിയന്ത്രണം കടുപ്പിച്ച് റെയിൽവേ; മാസ്‌ക് ഇല്ലെങ്കിൽ 500 രൂപ പിഴ

  കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴയീടാക്കാനും റെയില്‍വേ തീരുമാനിച്ചു. ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പോലീസ് പരിശോധനയും നടത്തും.  

Read More

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

  കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ ഡൽഹി എയിംസിൽ ചികിൽസയിൽ കഴിയുകയാണ് യാദവ്. ജാർഖണ്ഡിലെ ദുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്നുകാലികൾക്ക് കാലിത്തീറ്റ നൽകാനുള്ള സർക്കാർ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട നാല് കേസുകളിൽ മൂന്നെണ്ണത്തിലും ജാമ്യം ലഭിച്ചിരുന്നു. ദുംക കേസിൽ ജാമ്യം ലഭിച്ചതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ്…

Read More