കൊവിഡ് നിയന്ത്രണം കടുപ്പിച്ച് റെയിൽവേ; മാസ്‌ക് ഇല്ലെങ്കിൽ 500 രൂപ പിഴ

 

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴയീടാക്കാനും റെയില്‍വേ തീരുമാനിച്ചു. ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പോലീസ് പരിശോധനയും നടത്തും.