സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച് 23ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. ലൈഫ് മിഷൻ ഇടപാടിലെ കോഴയായി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ വിനോദിനി ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്
നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യമയച്ച നോട്ടീസ് ഡോർ ക്ലോസ്ഡ് എന്നുപറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. ബിനീഷിന്റെ വീടിന്റെ വിലാസത്തിലായിരുന്നു നോട്ടീസ് അയച്ചത്
നിലവിൽ തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മേൽവിലാസത്തിലാണ് കസ്റ്റംസ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.