മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഹാജരാകാന്‍ നിര്‍ദേശിച്ച് മന്ത്രിക്ക് അടുത്താഴ്ച കസ്റ്റംസ് നോട്ടീസ് നല്‍കും. ചട്ടലംഘനം നടത്തി ഖുറാന്‍ വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചതായി കസ്റ്റംസ് പറയുന്നു
നയതന്ത്ര ചാനല്‍ വഴി എത്തിച്ച ഖുറാന്‍ വിതരണം ചെയ്ത സംഭവത്തില്‍ ജലീലിനെ നേരത്തെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ജലീലീന്റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു.