ആവേശ പോരിനിടയിൽ വൈറലായി ഒരു വിവാഹാഭ്യർഥന; സമ്മതം മൂളി യുവതിയും, വീഡിയോ

സിഡ്‌നിയിൽ ഓസ്‌ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനുള്ള ശ്രമം ഇന്ത്യ തുടരവെ ഗ്യാലറിയിൽ കയ്യടി നേടി ഒരു വിവാഹാഭ്യർഥന. ഇന്ത്യൻ ജഴ്‌സി ആണിഞ്ഞെത്തിയ ആരാധകൻ തന്റെ ഓസ്‌ട്രേലിയൻ കൂട്ടുകാരിയോടാണ് വിവാഹാഭ്യർഥന നടത്തിയത്. യുവതി സമ്മതം അറിയിക്കുകയും ചെയ്തതോടെ ഗ്യാലറിയിൽ കയ്യടികൾ ഉയർന്നു ഗ്രൗണ്ടിൽ ഓസീസ് താരം മാക്‌സ് വെല്ലും ഇരുവർക്കും ആശംസ അർപ്പിച്ച് കയ്യടിക്കുന്നത് കാണാമായിരുന്നു. ഷെയ്ൻ വോണും ഗിൽക്രിസ്റ്റുമാണ് കമന്ററി ബോക്‌സിൽ ഈ സമയം ഉണ്ടായിരുന്നത്. അവൾ സമ്മതിച്ചാൽ മതിയെന്ന് ഗിൽക്രിസ്റ്റ് പറയുന്നതും ഒടുവിൽ പ്രണയിതാക്കൾ…

Read More

ഡിസംബർ ഒന്ന് മുതൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഡിസംബർ ഒന്നുമുതൽ ഇളവ് പ്രബാല്യത്തിൽ വരും. ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കാം. മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകൾ നടത്താനും ക്രമീകരണങ്ങളൊരുക്കും. പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15…

Read More

ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 524 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെൻമെന്റ് സോൺ വാർഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 524 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കൊവിഡ്, 27 മരണം; 5861 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂർ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂർ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസർഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

വയനാട്ടിൽ 147 പേര്‍ക്ക് കൂടി കോവിഡ്; 140 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (29.11.20) 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 140 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10655 ആയി. 8881 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1345 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 699 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി സ്വദേശികളായ…

Read More

രണ്ടാം ഏകദിനത്തിലും തോൽവി: പരാജയം 51 റൺസിന്, ഇന്ത്യക്ക് പരമ്പര നഷ്ടം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് പരാജയം. 51 റൺസിനാണ് ഇന്ത്യ തോറ്റത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ടതോടെ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 389 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസിലൊതുങ്ങി സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റൻ സ്‌കോർ ഉയർത്തിയത്. സ്മിത്ത് 64 പന്തിൽ 2…

Read More

ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്സിഡി തുകയുടെ വരവുനിലച്ചു

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി സബ്സിഡിത്തുക വരുന്നില്ല. സബ്സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡിത്തുക ‘പൂജ്യ’മായത്. ഫലത്തിൽ സബ്സിഡിയുള്ളവരും ഇല്ലാത്തവരും ഒരേ വിലയാണു നൽകുന്നത്. കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. കൊച്ചിയിൽ കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഉൾപ്പെടെ രണ്ടുവിലയും മാസങ്ങളായി 601 രൂപയിലാണ്. ദൂരപരിധിയനുസരിച്ച് മറ്റു പ്രദേശങ്ങളിൽ വ്യത്യാസമുണ്ടാകും. ഇന്ത്യയിൽ പാചകവാതകവില കണക്കാക്കുന്നത് ഇറക്കുമതിക്കു സമമായ തുകയ്ക്കാണ് (ഐ.പി.പി.). അന്താരാഷ്ട്ര വിപണിയിലെ വില, കടത്തുകൂലി, ഇൻഷുറൻസ്, തുറമുഖക്കൂലി, കസ്റ്റംസ്…

Read More

കെ ഫോൺ; എല്ലാവർക്കും ഇന്റർനെറ്റ്

ഇന്റർനെറ്റ് എന്ന സമാന്തര ലോകത്ത് ഇന്ന് മനുഷ്യന് സാധ്യമാകാത്തതൊന്നുമില്ല. സ്റ്റീഫൻ ഹോക്കിങ്ങിന്റെ വാക്കുകൾ കടമെടുത്താൽ തലച്ചോറിനകത്തെ ന്യൂറോണുകൾ പരസ്പരം ആശയം കൈമാറുന്നതു പോലെ ലോകം ഇന്ന് ഇന്റർനെറ്റിലൂടെ വിവരങ്ങൾ കൈമാറി സാങ്കേതികതയ്ക്കും ഒരു ജൈവിക മാനം നൽകിയിരിക്കുകയാണ്. ആരോഗ്യ കാർഷിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലുൾപ്പെടെ സകല മേഖലകളും ഇന്റർനെറ്റിനെ ആശ്രയിച്ചാണ് ഇന്ന് നിലനിൽക്കുന്നത്. കോവിഡ് കാലത്ത് സമൂഹത്തിന്റെ ഗതിവിഗതികൾ നിർണയിച്ചതും ഈ വിവരസാങ്കേതികത തന്നെ. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിവേഗ ഇന്റർനെറ്റ് കുറഞ്ഞ…

Read More

കെഎസ്എഫ്ഇയിലെ പരിശോധന: മയപ്പെട്ട് വിജിലൻസ്, തുടർനടപടി ഉടൻ ഇല്ല

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ തുടർനടപടികൾ ഉടനില്ല. ധനമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോൾ പരിശോധനയും തുടര്‍ നടപടികളും മയപ്പെടുത്താനുള്ള നീക്കത്തിലാണ് വിജിലൻസ്. പരിശോധന നടത്താൻ അവകാശം വിജിലൻസിനുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും പരിശോധനക്കിറങ്ങിയ വിജിലൻസിന്‍റെ രീതികളിൽ കടുത്ത വിമര്‍ശനമാണ് ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ സാഹചര്യത്തിൽ തല്ക്കാലം ഉടൻ നടപടി വേണ്ടെന്ന നിർദേശമാണ് ഉള്ളത്. വിജിലൻസ് ഡയറക്ടർ അവധിയിലായിരിക്കെ നടന്ന മിന്നൽ പരിശോധനയിൽ സർക്കാരിന് കടുത്ത…

Read More

24 മണിക്കൂറിനിടെ 5.74 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 6.25 കോടി കടന്നു, തീവ്രവ്യാപനകേന്ദ്രമായി അമേരിക്ക

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.74 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് പിടിപെട്ടത്. 9,231 ജീവനുകളും നഷ്ടമായി. വിവിധ രാജ്യങ്ങളിലായി 6,25,73,187 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 14,58,305 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,31,93,984 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 1,79,20,898 പേരിപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,05,252 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക കൊവിഡ് തീവ്രവ്യാപന കേന്ദ്രമായി മാറിയിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ഒറ്റദിവസം 1,43,373 പേര്‍ക്കാണ്…

Read More