സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കൊവിഡ്, 27 മരണം; 5861 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂർ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂർ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസർഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്