ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് പരാജയം. 51 റൺസിനാണ് ഇന്ത്യ തോറ്റത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ടതോടെ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 389 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസിലൊതുങ്ങി
സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റൻ സ്‌കോർ ഉയർത്തിയത്. സ്മിത്ത് 64 പന്തിൽ 2 സിക്‌സും 14 ഫോറും സഹിതം 104 റൺസെടുത്തു. ഡേവിഡ് വാർണർ 83 റൺസും ആരോൺ ഫിഞ്ച് 60 റൺസും ലാബുഷെയ്ൻ 70 റൺസും മാക്‌സ് വെൽ 63 റൺസുമെടുത്തു.
ധവാനും അഗർവാളും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 28 റൺസെടുത്ത ധവാൻ ആദ്യം പുറത്തായി. തൊട്ടുപിന്നാലെ 30 റൺസെടുത്ത മായങ്കും മടങ്ങി. ശ്രേയസ്സ് അയ്യർ 38 റൺസെടുത്തു. കോഹ്ലിയും രാഹുലും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ ഉയർത്തിയെങ്കിലും 89 റൺസിന് കോഹ്ലി പുറത്തായി