ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് തോൽവി. 12 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലി നടത്തിയ ഒറ്റയാൾ പോരാട്ടം വിഫലമാകുകയായിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ പോരാട്ടം 174 റൺസിൽ ഒതുങ്ങി. ഇന്ത്യക്കായി കോഹ്ലി അർധ സെഞ്ച്വറി നേടി. 61 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും സഹിതം കോഹ്ലി 85 റൺസെടുത്ത് പുറത്തായി
ശിഖർ ധവാൻ 28 റൺസിനും ഹാർദിക് പാണ്ഡ്യ 20 റൺസിനും സഞ്ജു 10 റൺസിനും പുറത്തായി. ഷാർദൂൽ താക്കൂർ 7 പന്തിൽ 17 റൺസുമായി പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ പൂജ്യത്തിന് പുറത്തായി.