കൊട്ടികലാശമില്ല: ആരവങ്ങൾ കുറച്ച് വയനാട്ടിലെ പരസ്യ പ്രചരണത്തിന് സമാപനം

കൽപ്പറ്റ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ   പരസ്യപ്രചരണം അവസാനിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കലക്ടറുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും   നിർദ്ദേശങ്ങൾ പാലിച്ചു ആൾക്കൂട്ടങ്ങളും ആരവങ്ങളും ഒഴിവാക്കിയാണ് പ്രചരണം അവസാനിച്ചത് . പേരിനുപോലും കൊട്ടിക്കലാശം ഉണ്ടായിരുന്നില്ലെങ്കിലും പലയിടങ്ങളിലും ചെറിയതോതിൽ റോഡ് ഷോകൾ നടന്നു.  പല പാർട്ടികളുടെയും സംസ്ഥാന നേതാക്കളുടെ സന്ദർശനവും പ്രചരണ പരിപാടികളും ഇന്നലെ അവസാനിച്ചിരുന്നു. സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തിയും വീട് കയറിയും ഉള്ള പ്രചരണം ആയിരുന്നു ഇത്തവണ കൂടുതലായും നടന്നത്. നാളെ നിശബ്ദ പ്രചാരണം…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോട്ട് കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ കരിമ്പുഴ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 14) ആണ് പുതിയ ഹോട്ട് സ്പോട്ട്   8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്പോട്ടുകളാണുള്ളത്.  

Read More

വോട്ടെടുപ്പ് ദിവസം മദ്യവിതരണം; ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ

വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാർഥി അറസ്റ്റിൽ. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർഥിയായ എസ് സി രാജയാണ് അറസ്റ്റിലായത്.   രാജയും സുഹൃത്തുക്കളും ചേർന്ന് മദ്യവിതരണം നടത്തുന്നത് അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ എതിർ സ്ഥാനാർഥികൾ സമീപിച്ചിട്ടുണ്ട് ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മികച്ച പോളിംഗാണ് അഞ്ച് ജില്ലകളിലും രേഖപ്പെടുത്തിയത്. വൈകുന്നേരം നാലര…

Read More

കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; അവസാന ടി20യിൽ ഇന്ത്യക്ക് തോൽവി, പരമ്പര സ്വന്തം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് തോൽവി. 12 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലി നടത്തിയ ഒറ്റയാൾ പോരാട്ടം വിഫലമാകുകയായിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ പോരാട്ടം 174 റൺസിൽ ഒതുങ്ങി. ഇന്ത്യക്കായി കോഹ്ലി അർധ സെഞ്ച്വറി നേടി. 61 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും സഹിതം…

Read More

ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന; ചിലർ ജയിലിൽ വന്നുകണ്ട് ഭീഷണിപ്പെടുത്തി

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയിൽ. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ചിലർ തന്നെ ജയിലിൽ വന്നുകണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഇവർ മുന്നറിയിപ്പ് നൽകിയതായും സ്വപ്‌ന പറയന്നു അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് അവർ പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും കോടതിയെ സ്വപ്‌ന അറിയിച്ചു.

Read More

വയനാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 125 പേര്‍ രോഗമുക്തി നേടി

  വയനാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 125 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 280 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12407 ആയി. 10404 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 76 മരണം. നിലവില്‍ 1927 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1185 പേര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കർഷകരെ അടിയന്തര ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ; നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് രാജ്യം

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ ചർച്ചക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാളെ ആറാംവട്ട ചർച്ച നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം അടിയന്തരമായി കർഷക സംഘടനാ നേതാക്കളെ അമിത് ഷാ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു നിർണായക തീരുമാനങ്ങൾ ഇന്ന് നടക്കുന്ന ചർച്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കർഷകർ ഇന്ന് രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്തുകയാണ്. റെയിൽ ഗതാഗതം വരെ ഭാരത് ബന്ദിൽ തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷാ ചർച്ചക്ക് ഒരുങ്ങിയത്. അമിത് ഷാ ഇന്ന്…

Read More

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിൻ ഡോസ് ഒന്നിന് 250 രൂപ നിരക്കിൽ ലഭിച്ചേക്കും

ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ ഡോസ് ഒന്നിന് 250 രൂപ നിരക്കിൽ നൽകാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരുമായി സെറം വാക്‌സിൻ വിതരണത്തിൽ കരാറിലെത്തിയേക്കും. ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്‌സിൻ ഒരു ഡോസിന് 1000 രൂപ നിരക്കിൽ ലഭിക്കുമെന്ന് സെറം സിഇഒ പറഞ്ഞിരുന്നു. എന്നാൽ വലിയ തോതിൽ വാക്‌സിൻ ശേഖരിക്കുന്ന സർക്കാർ ഇതിലും കുറഞ്ഞ വിലയിലേക്ക് കരാറിലേക്ക് എത്തുകയായിരുന്നു. മറ്റ് രാജ്യങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന് മുമ്പ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ സെറം…

Read More

കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കണ്ണൂരിൽ വാഹനപരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വളപട്ടണം പോലീസ് പുതിയ തെരുവിൽ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് മംഗലാപുരത്ത് നിന്നും ആൾട്ടോ കാറിൽ നടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കാറഇന്റെ പിൻസീറ്റിൽ നാല് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ഇവ. വാഹനത്തിന്റെ ഡ്രൈവർ ഉപ്പള സ്വദേശി യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു

Read More