ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ ഡോസ് ഒന്നിന് 250 രൂപ നിരക്കിൽ നൽകാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരുമായി സെറം വാക്‌സിൻ വിതരണത്തിൽ കരാറിലെത്തിയേക്കും.
ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്‌സിൻ ഒരു ഡോസിന് 1000 രൂപ നിരക്കിൽ ലഭിക്കുമെന്ന് സെറം സിഇഒ പറഞ്ഞിരുന്നു. എന്നാൽ വലിയ തോതിൽ വാക്‌സിൻ ശേഖരിക്കുന്ന സർക്കാർ ഇതിലും കുറഞ്ഞ വിലയിലേക്ക് കരാറിലേക്ക് എത്തുകയായിരുന്നു.
മറ്റ് രാജ്യങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന് മുമ്പ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിഇഒ അദാർ പൂനെവാല പറഞ്ഞു.