പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിലെ ടെർമിനൽ ഒന്നിലാണ് നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ തീപിടിച്ചത്.
നാല് പേരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി. വെൽഡിംഗ് ജോലിക്കിടെയാണ് തീ പടർന്നതെന്ന് കരുതുന്നു. കൊവിഡ് വാക്‌സിൻ നിർമാണ യൂനിറ്റുകളുടെ സമീപത്ത് തീ പടരാത്തതിനാൽ വാക്‌സിൻ നിർമാണത്തെ അപകടം ബാധിച്ചിട്ടില്ല
അപകടത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ നാല് അഞ്ച് നിലകളിലായാണ് തീപടർന്നത്. പത്തോളം അഗ്നിരക്ഷാ സേനാ യൂനിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.