രാജ്‌കോട്ട് ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാംനിലയിലെ ഐസിയുവിൽ നിന്നാണ് തീപടർന്നത്. അപകടസമയത്ത് 11 പേർ ഐസിയുവിലുണ്ടായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം
നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.