ഗുജറാത്തിലെ സ്വകാര്യ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കൊവിഡ് ആശുപത്രിയായ ശ്രേയ് ആശുപത്രിയിലാണ് അപകടം.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് തീപിടിത്തത്തിൽ മരിച്ചത്. ആശുപത്രിയിലുണ്ടായിരുന്ന നാൽപതോളം രോഗികളെ രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ബുധനാഴ്ചയാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു