സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ്(49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീൻ(72) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രണ്ട് പേരും. സിറാജുദ്ദീൻ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കീം പരീക്ഷയെഴുതിയ ഒരു വിദ്യാർഥിക്കും കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചു. മണിയൂർ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് രോഗബാധ. മലബാർ ക്രിസ്ത്യൻ കോളജിലാണ് കുട്ടി പരീക്ഷയെഴുതിയത്.