കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവർ ജോലിക്ക് എത്തിയിരുന്നുവെന്നാണ് വിവരം.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ എന്തൊക്കെ ക്രമീകരണം ഏർപ്പെടുത്തണമെന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്യും.