പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍! തെലുങ്കില്‍ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം

ബാഹുബലിയിലൂടെ ഇന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ബിഗ് ബജറ്റിലൊരു സിനിമ ഒരുങ്ങുന്നുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്കില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിനാണ് പുതിയ സിനിമയുമായി എത്തുന്നത്

ബാഹുബലിയിലൂടെ ഇന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ബിഗ് ബജറ്റിലൊരു സിനിമ ഒരുങ്ങുന്നുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്കില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിനാണ് പുതിയ സിനിമയുമായി എത്തുന്നത്.

നാഗ് അശ്വന്‍ സംവിധാനത്തിലെത്തുന്ന പ്രഭാസിന്റെ സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. പ്രഭാസ് 21 എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരറാണി ദീപിക പദുകോണാണ് നായികയായി എത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. അശ്വിനി ദത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

2022 വേനല്‍ക്കാലത്ത് ചിത്രം തീയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ലോഞ്ച് ചെയ്യുമെന്നും 2021 അവസാനം വരെ ഷൂട്ടിംഗ് തുടരുമെന്നും നിര്‍മ്മാതാവ് സ്ഥിരീകരിച്ചിരുന്നു. വൈജയന്തി ക്രിയേഷന്‍സ് 300 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ടെന്നും അതില്‍ ധാരാളം ഗ്രാഫിക്‌സ്, സിജിഐ ജോലികള്‍ ഉള്‍പ്പെടുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു.