മലര്‍ സിനിമാസും ജോ&ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം നേര്‍ച്ചപ്പൂവന്‍ ആരംഭിച്ചു

മലര്‍ സിനിമാസും ജോ&ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം നേര്‍ച്ചപ്പൂവന്‍ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. മലയാള സിനിമയില്‍ ആദ്യമായി ഒരു കോഴി നായകനാകുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. പൂജയില്‍ തിളങ്ങിയതും നായകന്‍ കോഴി തന്നെ. നവാഗതനായ മനാഫ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.

നേര്‍ച്ചക്കായി കൊണ്ടുവന്ന ഒരു പൂവന്‍കോഴിയും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു.
വളരെ മികച്ച അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിപിന്‍ ചന്ദ്രനാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഒട്ടേറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച 4 മ്യുസിക്കാണ്. മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.