ഗൂഡല്ലൂർ :കോളനിക്കു ചുറ്റും മലവെള്ളപ്പാച്ചിൽ ശക്തം മായതോടെ ഗൂഡല്ലൂരിനടുത്ത പുറമണ വയൽ ആദിവാസി കോളനിയിൽ രണ്ടു പേർ കുടുങ്ങിക്കിടക്കുന്നു. ഗൂഡല്ലൂരിൽ നിന്നും ഫയർഫോഴ്സും ,പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
കോളനിയിലെ ബെല്ലിയും ഭാര്യയുമാണ് വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഗൂഡല്ലൂർ ഭാഗങ്ങളിൽ
ശക്തമായ വെള്ളപ്പൊക്ക ഭീഷണി ഉയർന്നതിനെ തുടർന്ന് അധികൃതർ പുറ മണ വയലിലെ കോളനിയിലെ 31 ഓളം കുടുംബങ്ങളെ തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു .
എന്നാൽ ഇന്നലെ മഴ കുറഞ്ഞതിനെ തുടർന്ന് ബെല്ലിയും ഭാര്യയും പുഴ നീന്തി കടന്ന് കോളനിയിലെ വീട്ടിലേക്ക് പ്രവേശിക്കുകയായരുന്നു. പിന്നീട് മലവെള്ളപ്പാച്ചിൽ ശക്തമായതോടെ അക്കരക്ക് എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാരാണ് കുടുങ്ങി കിടക്കുന്ന വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് രാവിലെ ഫയർഫോഴ്സ് സ്ഥലത്തെത്തി വടം കെട്ടി കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ ഒഴുക്ക് കാരണം
ശ്രമം വിഫലം മാവുകയാണ് .പ്രദേശത്ത് ഇപ്പോഴും മഴ പെയ്യുന്നുണ്ട് .