ഗൂഡല്ലൂർ: ഗൂഡല്ലൂർ രണ്ടുദിവസമായി തിമിർത്തുപെയ്യുന്ന മഴയിൽ ഗൂഡല്ലൂരിലെ അത്തിപ്പാളിക്കടുത്ത പുറ മണവയലിൽ മുപ്പതോളം ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു .
ഇന്നലെ രാത്രി പെയ്ത അതിശക്തമായ മഴയിലാണ് 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിക്ക് ചുറ്റുമായി വെള്ളം കയറിയത്. തുടർന്ന് ഇന്ന് രാവിലെ ഗൂഡല്ലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. തഹസിൽദാറും സ്ഥലത്തെത്തിയിട്ടുണ്ട്. വടം ഉപയോഗിച്ചാണ് കുടുംബങ്ങളെ പുഴ കടത്തി അക്കരക്ക് എത്തിക്കുന്നത്. ഗൂഡല്ലൂരിൽ മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് .