ആരോഗ്യവകുപ്പിന് അഭിമാനനേട്ടമായി വയനാട്ടിൽ പ്ലാസ്മ തെറാപ്പി വിജയം കണ്ടു ;തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായവർക്ക് കലക്ടറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
കൽപ്പറ്റ: ആരോഗ്യവകുപ്പിന് അഭിമാനനേട്ടമായി ജില്ലയിൽ പ്ലാസ്മ തെറാപ്പി വിജയം കണ്ടു. കോവിഡ് രോഗ ബാധിതരായി കഴിഞ്ഞ മാസം 18 ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2 പേർ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായി. തൊണ്ടർനാട് സ്വദേശി ജിനീഷ് യു (30) ,സഹോദരൻ അനീഷ് (33) എന്നിവരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. ജില്ലാ കലക്ടർ അദീല അബ്ദുള്ള പൂച്ചെണ്ടുകൾ നൽകി ഇരുവരെയും യാത്രയയച്ചു. ചികിത്സയിലെ വിജയം ആരോഗ്യ വകുപ്പിൻ്റെ പൊൻ തൂവലെന്ന് ജില്ലാ കലക്ടർ പറഞ്ഞു. മാനന്തവാടി…