അബുദബി: കൊവിഡ് ഭീഷണിയില്‍ നിന്ന് കുട്ടികള്‍ മുക്തരല്ലെന്നും രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളും മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍. അതേസമയം, ശ്വാസസംബന്ധിയായ പ്രശ്‌നമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരുമായ കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല.
സ്വന്തം നിലക്ക് മാസ്‌ക് ഊരാന്‍ സാധിക്കാത്ത കുട്ടികളും ധരിക്കേണ്ടതില്ല. കുട്ടികള്‍ക്ക് വൈറസ് ബാധിക്കുന്നത് കുറവാണെങ്കിലും മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ചിലപ്പോള്‍ കുട്ടികള്‍ കാരണമായേക്കാം.
മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ പരമപ്രധാനമാണ്. കൊവിഡ് പകരാനുള്ള സാധ്യത പരിമിതപ്പെടുത്തുകയാണ് മാസ്‌ക് ധരിക്കുന്നതിലൂടെ സംഭവിക്കുന്നത്.