അബുദബി: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുക 105 വിമാനങ്ങള്‍. ആഗസ്റ്റ് ഒന്നു മുതല്‍ 15 വരെയായിരിക്കും സര്‍വ്വീസുകള്‍
ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് 74 വീതവും അബുദബിയില്‍ നിന്ന് 31ഉം വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. സര്‍വ്വീസ്, ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടനെ പ്രഖ്യാപിക്കും.
വന്ദേഭാരത് മിഷനിലൂടെ ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയത് 8.14 ലക്ഷം പേരാണ്. ഇവരില്‍ 2.70 ലക്ഷം പേരാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ എത്തിയത്. ബാക്കിയുള്ളവര്‍ സന്നദ്ധ സംഘടനകളും മറ്റും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലും മറ്റുമാണ് എത്തിയത്.